11:41pm 10 November 2026
NEWS
മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി മരത്തിൽ കുടുങ്ങി
20/08/2025  08:22 PM IST
nila
മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി  മരത്തിൽ കുടുങ്ങി

ചെങ്ങന്നൂർ: മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി  മരത്തിൽ കുടുങ്ങി. ചെറിയനാട്, കടയിക്കാട്, അറയ്ക്കൽ അനീഷ് 40 ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 4.15 ഓടെയാണ് സംഭവം .വെൺമണി ആശ്രമപ്പടി വരമ്പത്തേത്ത് അശോകൻ്റെ പറമ്പിലെ പ്ലാവ് മരം വെട്ടുന്നതിനിടയിലാണ് അത്യാഹിതം .60 അടി പൊക്കമുള്ള പ്ലാവിൽ 40 അടി ഉയരത്തിൽ

 അനീഷ് കയറി ചില്ലകൾ കോതി വടം ഉപയോഗിച്ച് താഴേക്ക് ഇറക്കുന്നതിനിടയിലാണ് വടം കാലിൽ കുടുങ്ങിയത്. ഇതോടെ അസ്ഥി പൊട്ടി രക്തം വാർന്നൊലിക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന മറ്റ് ജോലിക്കാർ അവശനിലയിലായ അനീഷിനെ മരത്തിൽ കെട്ടിവച്ച ശേഷം വിവരം ഫയർഫോഴ്സിസിനെ അറിയിച്ചു. ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി ഏണിയും വലയും ഉപയോഗിച്ച് അനീഷിനെ താഴെ ഇറക്കി കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പ്രമോദ് കുമാർ ,രതീഷ് മോഹൻ ,ധനേഷ്, ശരത്ചന്ദ്രൻ ,നന്ദു, രജ്ഞി ഇ.രവി, ഹോം ഗാർഡ് ഗോപകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.